Posts

Showing posts from January, 2020

നോട്ട്ർ ഡാം ഡെ പാരിസ് - The Hunchback of Notre Dame - A book review (Malayalam)

Image
ഈ അടുത്ത കാലത്തൊന്നും മനസ്സിനെ ഇത്രയും ആട്ടിയുലച്ച ഒരു സംഭവം ഉണ്ടായിട്ടില്ല! അഗ്നിയെ എനിക്കെന്നും ഭയവും ബഹുമാനവും ആണ്. ഇന്നൊരിക്കൽ കൂടി അഗ്നി കാണിച്ചു തന്നിരിക്കുന്നു, എല്ലാം ക്ഷണികം. എല്ലാം പ്രകൃതിയുടെ വികൃതി; അതോ മനുഷ്യന്റെയോ? നോട്ട്ർ ഡാം. അവളെന്റെ കൂട്ടുകാരി ആണ്. തമ്മില്‍ കാണാതെയും സംസാരിക്കാതെയും ഉറ്റ ചങ്ങാതിമാര്‍ ആയിരിക്കുന്ന സുഹൃത്തുക്കള്‍ ഇല്ലേ? അത് പോലൊരു സൗഹൃദം. 'ആണ്' എന്നു പറയാന്‍ കാര്യം.. നേരില്‍ കണ്ടിട്ടില്ലാത്ത എനിക്ക് അവൾ അന്നും, ഇന്നും, എന്നും ഒരുപോലെയാണ്. ശിരസ്സിലെ മകുടം ഇന്ന് ഇല്ലെങ്കിലും ഞാൻ അത് കണക്കാക്കുന്നില്ല. എന്തെന്നാല്‍, എന്റെ മനസ്സില്‍ ആരോ വരച്ചിട്ടിരിക്കുന്ന രേഖാചിത്രത്തിൽ അവള്‍ക്ക് എന്നും ഒരു രൂപമാണ്. അതേ സുന്ദരമായ രൂപം. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അറിയാം എനിക്കവളെ. കുട്ടിക്കാലത്ത് അച്ഛൻ പറഞ്ഞ് തന്ന ഹഞ്ച്ബാക്കി൯റ്റെ കഥയിലൂടെയും, പിന്നീട്‌ കോളേജിൽ ഹിസ്റ്ററി ഓഫ് ആർകിടെക്ച്ചർ പ്രൊഫസർ കാണിച്ചു തന്ന അദ്ഭുതകരമായ ദൃശ്യങ്ങളിലൂടെയും, ഹ്യൂഗോയുടെ വാക്കുകളുടെ എന്നോ വായ്ച്ച അബറിട്ജ്ട് ട്രാൻസലേഷണിലൂടെയും, ക്വാസിമോടോയുടെ പ്രണയത്തിലൂടെയും, എസമെരാൾഡയുടെ ലാസ...